കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം കൂടുതൽ മാരകമെന്ന് റിപ്പോർട്ട്

കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം കൂടുതൽ മാരകമെന്ന് റിപ്പോർട്ട്

ന്യൂഡെൽഹി: ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയതെന്ന് വിലയിരുത്തപ്പെടുന്ന കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദമായ ബി.1.617.2 വൈറസ് കൂടുതൽ അപകടകാരിയെന്ന് റിപ്പോർട്ട്.

ആല്‍ഫാ വകഭേദത്തേക്കാള്‍ അപകടകാരിയും അതിവേഗത്തില്‍ വ്യാപിക്കുന്നതുമാണ് ഡെല്‍റ്റാ വകഭേദം. കഴിഞ്ഞ മാസമാണ് ഡെല്‍റ്റാ വകഭേദത്തെ ആശങ്ക പടര്‍ത്തുന്ന വകഭേദമെന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയത്.

കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം വ്യാപകമാവുന്നതില്‍ ആശങ്ക അറിയിച്ചിരിക്കുകയാണ് വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന കൊവിഡ് രോഗികളില്‍ മരണനിരക്ക് അധികമാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഈ വകഭേദത്തെ യുകെയില്‍ ആദ്യമായി കണ്ടെത്തിയത്. വയറിനുള്ളിലെ അസ്വസ്ഥത, കേള്‍ക്കാനുള്ള തകരാറ്, രക്തം കട്ടപിടിക്കല്‍ എന്നിവയടക്കമുള്ളതാണ് ഡെല്‍റ്റാ വകഭേദത്തിന്‍റെ പ്രത്യക്ഷമായി ലക്ഷണങ്ങള്‍. ആല്‍ഫ വകഭേദത്തിന് പുറമേ ബീറ്റ, ഗാമ വകഭേദങ്ങള്‍ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയിരുന്നു.

Leave A Reply
error: Content is protected !!