കേരള ബജറ്റ്: മലപ്പുറം അവഗണനയുടെ ചരിത്രവും വർത്തമാനവും :- ഫ്രറ്റേണിറ്റി ചർച്ച സംഘടിപ്പിച്ചു.

കേരള ബജറ്റ്: മലപ്പുറം അവഗണനയുടെ ചരിത്രവും വർത്തമാനവും :- ഫ്രറ്റേണിറ്റി ചർച്ച സംഘടിപ്പിച്ചു.

കേരള ബജറ്റ്: മലപ്പുറം അവഗണനയുടെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സമൂഹത്തിലെ വിവിധ സാമൂഹിക – രാഷ്ട്രിയ – സാംസ്കാരിക പ്രമുഖരെ ഉൾക്കൊള്ളിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മറ്റി ക്ലബ്ബ് ഹൗസിൽ ചർച്ച സംഘടിപ്പിച്ചു.
സർക്കാറിന്റെ വികസന ക്ഷേമ പദ്ധതികൾ ജില്ലയിലെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ലഭിക്കുന്നില്ല എങ്കിൽ അതിന്റെ പ്രധാന കാരണം ജനസംഖ്യാനുപാതമായ വികസന പദ്ധതികളും സർക്കാർ സ്ഥാപനങ്ങളും ഇല്ല എന്നതാണ്. ബജറ്റ്‌ വിഹിതവും വൻകിട വികസന പദ്ധതികളുമെല്ലാം വിഹിതം വെച്ചതിന്റേയും അത് വിവിധ ജില്ലകളിൽ നടപ്പാക്കിയ ചരിത്രം വിശകലനം ചെയ്യുമ്പോഴും കൃത്യമായ അവഗണന മലപ്പുറം രൂപീകരണ കാലം മുതലേ അനുഭവിച്ചതായി മനസിലാക്കാം.

50 ആണ്ട് തികഞ്ഞ മലപ്പുറം ജില്ലയുടെ വ്യാവസായികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയിലേക്കു വിരൽചൂണ്ടുന്ന നിരവധി യാഥാർത്യങ്ങൾ ഉണ്ട്. ബജറ്റു വേള‌കളില്‍ അവക്ക് കാത‌ലായ‌ പ്ര‌സ‌ക്തിയുണ്ട്. കാർഷിക മേഖലയായിരുന്നു മലപ്പുറം ജില്ല.
കേരളത്തിന്റെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ സാമൂഹിക രൂപീകരണത്തിൽ ചെറുതല്ലാത്ത പങ്ക് ഗൾഫ് നാടുകളുമായുള്ള ബന്ധത്തിനുണ്ട്. എന്നാൽ കള്ളപ്പണക്കാർ, പുത്തൻ പണക്കാർ തുടങ്ങിയ മുദ്രകുത്തലുകൾ ജില്ലയെക്കുറിച്ച് ഒരുവശത്തു നടക്കുമ്പോഴും യാഥാർഥ്യം മറ്റൊന്നായിരുന്നു. കേരള സംസ്ഥാനത്തിന്റെ മൊത്തം പ്രവാസികളിൽ പതിനഞ്ചോളം ശതമാനം വരുന്ന മലപ്പുറമാണ് ആളോഹരി പ്രതി ശീർഷ വരുമാനത്തിൽ ഏറ്റവും പിന്നിൽ. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും ജില്ല പിന്തള്ള പെട്ടത്തിന്റെ ചരിത്രം വിവിധ രാഷ്ട്രിയ പാർട്ടി കൾ ഭരണകാലത്ത് നടപ്പിലാക്കിയ വികസന പദ്ധതികളുടെ പശ്ചാതലത്തിൽ പഠനവിധേയമാക്കിയാൽ മലപ്പുറം അവഗണനയുടെ ചരിത്രം വ്യക്തമാകും.
കേരളം രൂപീകരിക്കുമ്പോൾ വെറും നാലു ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത് എങ്കിലും പിന്നീട് ഭരണ സൗകര്യാര്‍ഥം പല ജില്ലകളും രൂപീകരിച്ചു. എന്നാൽ ഒരു ജില്ലാ രൂപീകരണത്തിനുമില്ലാത്ത വിവാദങ്ങളായിരുന്നു മലപ്പുറത്ത്. വർഗീയ മാനങ്ങൾ നൽകാനും പഴയ പാക്കിസ്ഥാൻ വാദത്തിന്റെ ആവർത്തനമായുമൊക്കെ ചിത്രീകരിക്കാൻ ആളുകളുണ്ടായി. സമാനമാണ് ജില്ലാ വിഭജനത്തിന്റെ കാര്യത്തിലും. മലപ്പുറം ജില്ലാ വിഭജനം എന്ന സാമൂഹികമായ ആവശ്യം മുന്നോട്ടുവെക്കുമ്പോഴും ബജറ്റ് വിഹിതത്തിലും വൻകിട വികസന പദ്ധതികളുടെ വിഹിതം വെപ്പിലും പ്രകടമാകുന്ന കാലങ്ങളായുള്ള അവഗണന മലപ്പുറത്തോടുള്ള വംശീയ മുൻവിധികൾ വ്യക്തമാവുകയാണ്.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് ഡോ: സഫീർ എ കെ അധ്യക്ഷത വഹിച്ച ചർച്ചയിൽ വെൽഫെയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ റസാഖ് പാലേരി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ: സോയ ജോസഫ്, മീഡിയവൺ ടി.വി സീനിയർ റിപ്പോർട്ടർ മുഹമ്മദ് അസ്ലം,ഫ്രെറ്റേണിറ്റി സംസ്ഥാന കമ്മറ്റിയംഗം റഹീം ചേന്ദമംഗല്ലൂർ, സാഹിത്യകാരായ ഡോ: ജമീൽ അഹമ്മദ്, ഐ.സമീൽ,എച്ച് സി യു റിസർച്ചർ സി. യഹ്യ, ആക്ടിവിസ്റ്റ് ജബ്ബാർ ചുങ്കത്തറ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അബ്ദുൽ വാഹിദ്, ഫ്രറ്റേണിറ്റി സംസ്ഥാന കമറ്റിയംഗവും ജില്ല ജനറൽ സെക്രട്ടറിയുമായ ഷമീമ സക്കീർ ,ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം എം.ഐ അനസ് മൻസൂർ, സഹൽ ബാസ് തുടങ്ങിയവർ ചർച്ചയുടെ ഭാഗമായി സംസാരിച്ചു

Leave A Reply
error: Content is protected !!