കുവൈറ്റില്‍ ചൊവ്വാഴ്ച 1,581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റില്‍ ചൊവ്വാഴ്ച 1,581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ചൊവ്വാഴ്ച 1,581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 320,257 ആയി.

24 മണിക്കൂറിനിടെ 1,244 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 303,637 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 13.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കുവൈറ്റിൽ പുതിയതായി മൂന്ന്‌ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,801 ആയി ഉയര്‍ന്നു.

ആകെ കൊവിഡ് ബാധിതരില്‍ 94.81 ശതമാനം പേരുടെയും രോഗം മാറി. 14,819 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 156 പേരുടെ നില ഗുരുതരമാണ്. പുതിയതായി 11,610 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,694,534 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!