നെതർലൻഡ്സിന് തിരിച്ചടിയായി വാൻ ഡി ബീക്കിന്റെ പരിക്ക്

നെതർലൻഡ്സിന് തിരിച്ചടിയായി വാൻ ഡി ബീക്കിന്റെ പരിക്ക്

പരിക്കിൽ നിന്ന് മോചിതനാവാൻ കാലതാമസമെടുക്കുമെന്ന് വ്യക്തമായ യുവ സൂപ്പർ താരം വാൻ ഡി ബീക്കിന് ഈ വർഷത്തെ യൂറോ കപ്പ് നഷ്ടമാകും. താരത്തെ ടീമിൽ നിന്നൊഴിവാക്കുന്ന കാര്യം ഡച്ച് ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

അതേ സമയം വാൻ ഡി ബീക്കിന് പകരക്കാരായി ആരെയും യൂറോ സ്ക്വാഡിൽ ഉൾപ്പെടുത്തില്ലെന്ന തീരുമാനവും അവർ കൈക്കൊണ്ടു. ഇതോടെ 25 അംഗ‌ സ്ക്വാഡുമായാകും ഡച്ച് പട ഇക്കുറി യൂറോ കപ്പിൽ കളിക്കുക എന്നുറപ്പായി‌

Leave A Reply
error: Content is protected !!