ഡോക്ടർ‌മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് നടൻ ടൊവീനോ തോമസ്

ഡോക്ടർ‌മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് നടൻ ടൊവീനോ തോമസ്

ഡോക്ടർ‌മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് നടൻ ടൊവീനോ തോമസ്. ‘ഡോക്ടർമാരെ അക്രമിക്കുന്നത് അവസാനിപ്പിക്കൂ. നമ്മുടെ ആരോഗ്യം അവരുടെ കയ്യിലാണ്’ ടൊവീനോ പറയുന്നു.

സോഷ്യൽമീഡിയ പേജുകളിലൂടെയാണ് ടൊവീനോ തോമസ് ഡോക്ടർമാർക്കുള്ള പിന്തുണ അറിയിക്കുന്നത്. നിരവധി സാധാരണക്കാരും ടൊവീനോയ്ക്കും ഡോക്ടർമാർക്കും പിന്തുണ അറിയിച്ച് രംഗത്തെത്തി.

നടി അഹാന കൃഷ്ണയും ഇത്തരത്തിലുള്ള അക്രമങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നു. ‘നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കൂ’ അഹാന പറഞ്ഞു.

Leave A Reply
error: Content is protected !!