കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവൻ വിവരങ്ങൾ പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ പഴയ വകഭേദമോ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധയ്ക്ക് കാരണമായെന്ന് കാണിക്കുന്നില്ലെന്നും ഗുലേറിയ വ്യക്തമാക്കി.

അതേസമയം ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും രാജ്യത്ത് വാക്‌സിനേഷൻ പൂർത്തിയാകുന്നത് വരെ മുൻകരുതലുകൾ തുടരണമെന്നും രൺദീപ് ഗുലേരിയ കൂട്ടിച്ചേർത്തു. കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചിരുന്നത്.

Leave A Reply
error: Content is protected !!