കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറി പ്രവർത്തനം പുനരാരംഭിച്ചു

കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറി പ്രവർത്തനം പുനരാരംഭിച്ചു

 

കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറി പ്രവർത്തനം ആരംഭിച്ചു, മോർച്ചറിയിലെ ഫ്രീസറിന്റെ പ്രവർത്തനം സ്‌റ്റെബിലൈസർ കേടായതിനെ തുടർന്ന് ഒരു മാസമായി പ്രവർത്തനരഹിതമാരുന്നു. സ്റ്റെബിലൈസർ കേടാതിനെ തുടർന്ന് നന്നാക്കുന്നതിന് ഉടനടി നടപടി സ്വികരിച്ചു എന്നാൽ ലോക്ക്ഡൗൺ ആയതിനാൽ നന്നാക്കാനാവശ്യമായ സാധന സാമഗ്രികൾ ലഭ്യമല്ലാതെ വന്നു. ഇതാണ് മോർച്ചറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ കാലതാമസമുണ്ടായത് എന്നാണ് നഗരസഭ ചെയർപേഴ്സൺ അറിയിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം മോർച്ചറി കെട്ടിടം അടഞ്ഞ് കിടക്കുന്നതിനെതിരെ കോൺഗ്രസ്സ് രംഗത്ത് വന്നിരുന്നു,നഗരസഭയുടെ പിടിപ്പുകേട് മൂലമാണ് മോർച്ചറി അടഞ്ഞ് കിടക്കുന്നത് എന്ന് കോൺഗ്രസ് നേതാവും മുൻ നഗരസഭ പ്രതിപക്ഷനേതാവും ആയ അഡ്വ. യു മുഹമ്മദ് ആരോപിച്ചിരുന്നു,

എന്നാല് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി നഗരസഭ ശക്തമായ ഇടപെടൽ നടത്തുകയും ഫ്രീസർ നന്നാക്കി മോർച്ചറി യുടെ പ്രവർത്തനം പുനരാരംഭിക്കുകയും ഇന്ന് മുതൽ ഡെഡ്‌ബോഡി മോർച്ചറിയിൽ സൂക്ഷിക്കുവാനും തുടങ്ങിയതായി നഗരസഭ ചെയർപേഴ്സൺ P ശശികല അറിയിച്ചു, വസ്തുത ഇതാണെന്നിരിക്കെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ചെയർപേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു

Leave A Reply
error: Content is protected !!