ഓപ്പറേഷൻ പി ഹൻഡ് മലപ്പുറം ജില്ലയിൽ 10 പേർ അറസ്റ്റിൽ

ഓപ്പറേഷൻ പി ഹൻഡ് മലപ്പുറം ജില്ലയിൽ 10 പേർ അറസ്റ്റിൽ

ഓപ്പറേഷൻ പി ഹണ്ട് പരിശോധനയില്‍ പൊന്നാനി സ്റ്റേഷനിൽ രണ്ടും, പെരുമ്പടപ്പ് സ്റ്റേഷനിൽ ഒരാളും ഉൾപ്പെടെ ജില്ലയിൽ 10 പേർ അറസ്റ്റിലായി.കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും,പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടുന്നതിനായുള്ള ഓപ്പറേഷൻ.പി.ഹണ്ടിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിൽ വ്യാപകമായി നടന്ന പരിശോധനയിലാണ് നിരവധി പേര്‍ പിടിയിലായത്.

63 ഇടങ്ങളിലായി നടന്ന പരിശോധനയിൽ 50 കേസ്സുകൾ റെജിസ്റ്റർ ചെയ്തിട്ടുണ്ട്.പരിശോധനയിൽ കണ്ടെടുത്ത 40 മൊബൈൽ ഫോണുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.പൊന്നാനി, തേഞ്ഞിപ്പലം സ്റ്റേഷനുകളിൽ രണ്ടു വീതവും, പെരുമ്പുപ്പ്, തിരൂരങ്ങാടി, നിലമ്പൂർ, മങ്കട, കോട്ടക്കൽ, കാളികാവ് സ്റ്റേഷനുകളിൽ ഓരോന്നു വീതവും ഉൾപ്പെടെ 10 പേർ അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു

Leave A Reply
error: Content is protected !!