ഷഹർ അലി ലത്തീഫ്​ അന്തരിച്ചു

ഷഹർ അലി ലത്തീഫ്​ അന്തരിച്ചു

നിർമാതാവും കാസ്റ്റിങ്​ ഡയരക്​ടറുമായ ഷഹർ അലി ലത്തീഫ്​ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ഇന്നലെയായിരുന്നു മരണം സംഭവിച്ചത് . ‘ദ ലഞ്ച്​ബോക്​സ്’ അടക്കമുള്ള പല ചിത്രങ്ങളുടെയും കാസ്റ്റിങ്​ ഡയരക്​ടറായിരുന്നു. ​

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന്​ അവരെ എട്ട്​ ദിവസങ്ങൾക്ക്​ മുമ്പ്​ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ,തുടർന്ന് വൃക്കസംബന്ധമായ തകരാറുമൂലം അവർക്ക്​ അണുബാധയുണ്ടായിരുന്നു. ഭർത്താവിനും മാതാപിതാക്കൾക്കുമൊപ്പമായിരുന്നു താമസം. അവാർഡ്​ ജോതാവായ ഫോ​ട്ടോഗ്രാഫർ സീഷാൻ ലത്തീഫ്​ സഹോദരനാണ്​.

‘ലഞ്ച്​ബോക്​സ്’ താരം നിമ്രത്​ കൗർ, സംവിധായകൻ റിതേഷ്​ ബത്ര, നടിമാരായ സ്വര ഭാസ്​കർ, നിഖിത ദത്ത, സഹപ്രവർത്തകനായ ശശാങ്ക് അറോറ​​ എന്നിവർ അനുശോചിച്ചു.

‘ദ ബെസ്റ്റ്​ എക്​സോട്ടിക്​ മേരിഗോൾഡ്​ ഹോട്ടൽ’ അതിന്‍റെ തുടർച്ചയായ ‘മില്യൺ ഡോളർ ആം’ എന്നീ ചിത്രങ്ങളുടെ കാസ്റ്റിങ്​ ഡയരക്​ടറായിരുന്നു. ബോളിവുഡിൽ അടുത്തിടെ പുറത്തിറങ്ങിയ ശകുന്തള ദേവി, ദുർഗമതി: ദ മിത്ത്​ എന്നീ ചിത്രങ്ങളുടെയും അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്​ പ്രവർത്തിച്ചു.

ഈറ്റ്​ പ്രേ ലവ്​, സീറോ ഡാർക്ക്​ തേർട്ടി, മക്​മാഫിയ, സെൻസ് ​8, ഫ്യൂരിയസ്​ 7, ദ ഹൺഡ്രഡ്​ ഫൂട്​ ജേണി എന്നിവയാണ്​ പ്രധാന ചിത്രങ്ങൾ.

2016ലാണ്​ മ്യൂട്ടന്‍റ്​ ഫിലംസ്​ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചത്​. മനീഷ കൊയ്​രാളയും സ്വര ഭാസ്​കറും അഭിനയിച്ച ‘മസ്​ക’ എന്ന ചിത്രം കമ്പനിയാണ്​ നിർമിച്ചത്​. അക്ഷയ്​കുമാർ പ്രധാന വേഷത്തിൽ അഭിനയിച്ച സ്​പോർട്​സ്​ ഡ്രാമ ചിത്രം ഗോൾഡിന്‍റെ സഹനിർമാതാവും ആയിരുന്നു.

Leave A Reply
error: Content is protected !!