പാരിസ് ചലച്ചിത്രമേളയിൽ മികച്ച സിനിമയായി ‘മ്’

പാരിസ് ചലച്ചിത്രമേളയിൽ മികച്ച സിനിമയായി ‘മ്’

പാരിസ് ചലച്ചിത്രമേളയിൽ മികച്ച സിനിമയായി ‘മ് (സൗണ്ട് ഓഫ് പെയിൻ )’. അഞ്ച് വിദേശ ചിത്രങ്ങളെ പിന്തളളിയാണ് അവസാന റൗണ്ടിൽ ഫീച്ചർ വിഭാഗത്തിൽ ഈ ഇന്ത്യൻ ചിത്രം വിജയം നേടിയത് . കഴിഞ്ഞ ദിവസമായിരുന്നു ‘നവാഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ’ ‘ബെസ്റ്റ് ജൂറി അവാർഡും’ ഈ സിനിമ നേടിയിരുന്നു. ഒപ്പം ‘ലിഫ്റ്റ് ഓഫ് ഓൺലൈൻ സെഷൻസി’ലേയ്ക്കും ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഓസ്‌കർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്ന ചിത്രം കൂടിയാണ് ‘മ് ( സൗണ്ട് ഓഫ് പെയിൻ )’.

കുറുംബ ഭാഷയിലിറക്കിയ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫുട്‌ബോൾ താരം ഐ.എം. വിജയനാണ്. ഡോ. സോഹൻ റോയ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജീഷ് മണിയാണ്.

തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ കുറുംബ വിഭാഗത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന പ്രതിസന്ധികളെയാണ് സിനിമയിൽ പ്രമേയമാക്കിയിരിക്കുന്നത്.

സംഗീതസംവിധായകൻ ജുബൈർ മുഹമ്മദ്. തിരക്കഥ: പ്രകാശ് വാടിക്കൽ, ദേശീയ അവാർഡ് ജേതാവ് ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. കാമറ: ആർ. മോഹൻ, പശ്ചാത്തലസംഗീതം: ശ്രീകാന്ത് ദേവ. പ്രോജക്ട് കോഡിനേറ്റർ വിയാൻ മംഗലശ്ശേരി .

Leave A Reply
error: Content is protected !!