മലയാള സർവകലാശാല: അധ്യാപക നിയമത്തിലെ സംവരണ അട്ടിമറി സമ്മതിക്കില്ല : ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലയാള സർവകലാശാല: അധ്യാപക നിയമത്തിലെ സംവരണ അട്ടിമറി സമ്മതിക്കില്ല : ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം : തിരൂർ തുഞ്ചെത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സംവരണ തത്വങ്ങൾ ( റോസ്റ്റർ) അട്ടിമറിച്ച് നടത്തിയ അസിസ്റ്റന്റ്, അസോസിയേറ്റ് പ്രഫസർ നിയമനങ്ങൾ അഗീകരിക്കാൻ ആവില്ലെന്ന് ഫ്രറ്റേണിറ്റി മുവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി . പട്ടിക ജാതികാർക്ക് അർഹതപ്പെട്ട ചലച്ചിത്ര വിഭാഗത്തിലേക്ക് മുന്നോക്കകാരിയേ നിയമിച്ചത് കൃത്യമായ അട്ടിമറിയാണ്. നിയമനം ലഭിച്ച മുന്നോക്ക വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥിക്ക് മതിയായ യോഗ്യതകൾ ഇല്ല .എന്നാൽ പട്ടികജാതി വിഭാഗത്തിൽ പെട്ട ഉദ്ദോഗ്യാർത്ഥിക്ക് യോഗ്യതകൾ ഉണ്ടായിട്ടും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപെട്ടു.

സംവരണ അട്ടിമറിക്ക് പുറമേ ഈ നിയമനം ക്യത്യമായ സ്വജന പക്ഷപാതം കൂടി ആണ് . ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ ഗവേഷക വിദ്യാർത്ഥിക്കാണ് സംവരണം അട്ടിമറിച്ച് നിയമനം ലഭിച്ചത്.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ നിയമിക്കപ്പെട്ട വ്യക്തികളെ ഫോണിൽ വിളിച്ചു പറഞ്ഞു സർവകലാശാലയിൽ വരുത്തി ഉദ്യോഗത്തിൽ പ്രവേശിക്കുകയാണ് അധികൃതർ ചെയ്തത്. ഈ അസാധാരണ നടപടി സംശയാസ്പദമാണ്.

സ്വാഭാവികമായ നീതി എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാവാത്ത സാമൂഹികാന്തരീക്ഷത്തിൽ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിത്യം ഉറപ്പുവരുത്തുന്നതിനായി ഭരണഘടന മുന്നോട്ടുവെക്കുന്ന ആഫീർമാഷൻ ആക്ഷൻ/ പോസിറ്റീവ് ആഫീർമാഷൻ ആണ് സംവരണം. വ്യവസ്ഥയാൽ തിരസ്കൃതരാവുന്നവർ പ്രത്യേക പരിഗണനയർഹിക്കുന്നു എന്ന ഭരണഘടന മൂല്യത്തെ കാറ്റിൽ പറത്തുന്നതാണ് കേരളത്തിൽ സമീപകാലത്ത് കണ്ട സംവരണ വിരുദ്ധ നയങ്ങൾ. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറി. ചലച്ചിത്രപഠനം പട്ടികജാതി സംവരണ മെറിറ്റിന്റെ കീഴിലാണ് വരുന്നത് എന്നിരിക്കെ ഈ ക്രമം തെറ്റിച്ച് സാഹിത്യരചന വിഭാഗത്തിലെ ജനറൽ സീറ്റ് പട്ടികജാതി സീറ്റ് ആക്കുകയും ചലച്ചിത്ര പഠനത്തിൽ വരേണ്ടിയിരുന്ന പട്ടികജാതി സംവരണ സീറ്റ് മുന്നാക്ക സംവരണം വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തത് സംവരണ മാനദണ്ഡങ്ങളുടെ തുറന്ന ലംഘനമാണ്. സാമൂഹ്യനീതിയെ ഒറ്റുകൊടുക്കുന്ന ഇത്തരം നടപടികൾക്കെതിരെ സമൂഹത്തിലെ എല്ലാ ഭാഗത്തുനിന്നും ശബ്ദം ഉയരേണ്ടതുണ്ട്.

സർവകലാശാലയിൽ കാലങ്ങളായി തുടരുന്ന സംവരണ അട്ടിമറികളും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായ പ്രക്ഷോഭങ്ങളമായി മുന്നോട്ട് പോവും. സർവകലാശാല ഉപരോധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബിഖ് വെട്ടം അധ്യക്ഷത വഹിച്ചു. തിരൂർ മണ്ഡലം പ്രസിഡന്റ് ഉസാമ സ്വാഗതം പറഞ്ഞു. അഫ്‌ലഹ്, സമീജ, തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ : മലയാള സർവകലാശാല: അധ്യാപക നിയമത്തിലെ സംവരണ അട്ടിമറി സമ്മതിക്കില്ല എന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തിയ മലയാള സർവകലാശാല ഉപരോത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ താനൂർ ഉദ്ഘാടനം ചെയ്യുന്നു

Leave A Reply
error: Content is protected !!