വയലിനിൽ ബോളിവുഡ് ഗാനങ്ങൾ ഹൃദ്യമായി വായിക്കുന്ന വൃദ്ധൻ: വിഡിയോ വൈറൽ

വയലിനിൽ ബോളിവുഡ് ഗാനങ്ങൾ ഹൃദ്യമായി വായിക്കുന്ന വൃദ്ധൻ: വിഡിയോ വൈറൽ

പഴയ ബോളിവുഡ് സംഗീതം തന്റെ വയലിനിൽ അതിമനോഹരമായി, ആസ്വാദ്യകരമായി വായിക്കുന്ന വൃദ്ധന്റെ വിഡിയോ ട്വിറ്ററിൽ തരംഗമാകുന്നു .കൊൽക്കത്തയിൽ നിന്നുള്ള വൃദ്ധനാണ് സോഷ്യൽ മീഡിയയിലെ താരം .

ഭോഗോബൻ മാലി എന്നയാൾ കൊൽക്കത്തയിലെ തെരുവിൽ നിന്നുകൊണ്ട് വയലിൻ വായിക്കുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.ആശാ ഭോസ്‌ലെ, മുഹമ്മദ് റാഫി എന്നിവർ ആലപിച്ച ‘ദീവാന ഹുവ ബാദൽ’, ലതാ മങ്കേഷ്കർ ആലപിച്ച ‘അജീബ് ദസ്താൻ ഹായ് യെ’ എനീ ഗാനങ്ങളാണ് ഭോഗോബൻ ഹൃദ്യമായി വയലിനിലൂടെ കാതുകളെ കുളിർപ്പിക്കുന്നത് .

കൊൽക്കത്തയിലെ ഗിരീഷ് പാർക്കിന് സമീപം താമസിക്കുന്ന ഭോഗോബൻ മാലിയുടെ വീഡിയോ മാധ്യമപ്രവർത്തകനായ ആരിഫ് ഷായാണ് ട്വിറ്ററിൽ പങ്കുവെച്ചത്. സംഗീതസംവിധായകൻ സവി ഗുപ്തയുൾപ്പെടെയുള്ളവർ ഷെയർ ചെയ്തതോടെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

Leave A Reply
error: Content is protected !!