അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പടനയിക്കാൻ ബിജെപിയിൽ ചേർന്ന ഐ പി എസുകാരന്റെ സ്ഥിതി

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പടനയിക്കാൻ ബിജെപിയിൽ ചേർന്ന ഐ പി എസുകാരന്റെ സ്ഥിതി

അഴിമതി കേസിൽ പ്രതിയായതിനെ തുടർന്ന് അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പടനയിക്കാൻ ബിജെപിയിൽ ചേർന്ന് നിയമസഭയിലേക്ക് മത്സരിച്ച ഒരു ഐ പി എസ് ഏമാനെ ഓർമ്മയില്ലേ….?? കൊടകരയിൽ നിന്ന് നാലോ അഞ്ചോ കിലോമീറ്റർ അപ്പുറത്ത് നിന്നാരംഭിക്കുന്ന ഇരിങ്ങാലക്കുടയിലെ ബിജെപി സ്ഥാനാർത്ഥി ജേക്കബ് തോമസ്സ് .

400 കോടി കള്ളപ്പണമൊഴുക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിയിൽ നിന്ന് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനായി IPS ഏമാന്റെ മണ്ഡലമായ ഇരിങ്ങാലക്കുടയിൽ ഒഴുക്കിയ കള്ളപ്പണമെത്രയായിരിക്കും …? ഏമാൻ ദേശസ്നേഹ കുഴൽപ്പണത്തെക്കുറിച്ച് വല്ലതും അറിഞ്ഞോ എന്തോ ?

അതോ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് അറിഞ്ഞുകൊണ്ടാണോ ഓടിപ്പോയി ബിജെപിയിൽ ചേർന്നത് . ആയിരിക്കും അദ്ദേഹത്തിന് തന്നെ അനധികൃത സ്വത്ത് സമ്പാദന കേസുകളുണ്ടല്ലോ . സർവ്വീസിലിരിക്കുമ്പോൾ വ്യാജ രേഖയുണ്ടാക്കി വരവിൽ കവിഞ്ഞ സ്വത്തുണ്ടാക്കിയെന്ന് ആരോപണം മറക്കാനാണ് ബിജെപിയിൽ ചേർന്നതെന്ന് അന്നേ പലരും പറഞ്ഞു കേട്ടിരുന്നു .

ഏതായാലും ചക്കിക്കൊത്ത ചങ്കരനെന്ന് പണ്ടുള്ളവർ പറയുന്നത് എത്ര ശരിയാ . കോമഡി ഇതൊന്നുമല്ല കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു .

ആ മൂന്നംഗസമിതിയില്‍ ഇ.ശ്രീധരനെയും , സി.വി.ആനന്ദബോസിനേയും കൂടാതെ ജേക്കബ് തോമസുമുണ്ട് . കള്ളനെ കാവൽ ഏൽപ്പിക്കുന്നത് പോലെയല്ലേ ജേക്കബ് തോമസിനെ ഏൽപ്പിച്ചതെന്നു ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ ?

ഏതായാലും സമിതി അന്വഷിച്ചു പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും റിപ്പോര്‍ട്ട് നല്‍കും. പാര്‍ട്ടിയില്‍ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ സുരേഷ് ഗോപിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് . നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട വമ്പന്‍ പരാജയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയതോതില്‍ പരാതി ഉയര്‍ന്നിരുന്നു.
സിറ്റിങ് സീറ്റായ നേമം നഷ്ടപ്പെടുത്തിയതും ഒരു സീറ്റില്‍ പോലും ജയിക്കാനാകാതെ വന്നതും സംസ്ഥാന ബി.ജെ.പിയില്‍ വലിയ അതൃപ്തികള്‍ക്കാണ് വഴിവെച്ചത്.

ഔദ്യോഗികപക്ഷത്തിനെതിരെ ഇതരപക്ഷക്കാര്‍ രംഗത്തുവരികയും ചെയ്തു. സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള പരാതി, തിരഞ്ഞെടുപ്പ് തോല്‍വി എന്നിവയെ കുറിച്ച് അന്വേഷിക്കാന്‍ സുരേഷ് ഗോപിയെ നിയോഗിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് നിലവിലെ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ്. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രന്‍ പക്ഷം മറുപടി നല്‍കേണ്ടി വരും. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങളും സുരേന്ദ്രന് വെല്ലുവിളിയാണ്‌. ഓരോ ദിവസവും പുതിയ പുതിയ തെളിവുകൾ അന്വഷണ സംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ് .

Leave A Reply
error: Content is protected !!