പിഎച്ച്ഡി : രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 11 വരെ നീട്ടി

പിഎച്ച്ഡി : രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 11 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സാങ്കേതിക സർവകലാശാല 2020-21 അധ്യയനവർഷത്തെ പി.എച്ച്.ഡി അപേക്ഷകർക്ക് സംവരണം, യോഗ്യത, എക്​സ്​പീരിയൻസ എന്നിവ തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 11 വരെ നീട്ടി. അപേക്ഷകർ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ phdadmission@ktu.edu.in എന്ന മെയിലിലേക്ക് ലേക്ക് അയയ്ക്കാം.

സംവരണം തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാത്ത പക്ഷം, അപേക്ഷകരെ ജനറൽ കാറ്റഗറിയായി പരിഗണിക്കുന്നതായിരിക്കും. അതെ സമയം നിലവിൽ എഴുത്തു പരീക്ഷയ്ക്ക് യോഗ്യതയുള്ള അപേക്ഷകർ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതില്ല.

Leave A Reply
error: Content is protected !!