28 ആനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി

28 ആനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി

ഊട്ടി: 28 നാട്ടാനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. മുതുമല ഫോറസ്റ്റ് കാമ്പിലെ ആനകളെയാണ് പരിശോധനക്ക് വിധേയരാക്കിയത് .ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെ പെൺസിംഹം കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ആനകളെ പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചത് .11 സിംഹങ്ങളിൽ ഒൻപത് എണ്ണത്തിനും കോവിഡ് ബാധിച്ചിട്ടുണ്ട് .

മുഴുവൻ ആനകളുടേയും സാമ്പിളുകൾ ശേഖരിച്ച് യുപി – ഇസത്ത് നഗറിലെ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്ന് വനം മന്ത്രി തമിഴ്നാട് കെ. രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. രാവിലെ മുതൽ ഉച്ചവരെ ആനകളുടെ സ്രവമെടുക്കൽ നടന്നു . ആനകളെ കിടത്തിയതിനുശേഷം തുമ്പിക്കൈയിലൂടെയും വായിലൂടെയും വരുന്ന സ്രവമാണ് ശേഖരിച്ചത്.

അതെ സമയം 52 ആന പാപ്പാന്മാർക്കും 27 സഹായികൾക്കും കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. താപനില പരിശോധിച്ചതിനുശേഷം മാത്രമേ ആനകൾക്ക് തീറ്റ നൽകാൻ പാപ്പാന്മാരെ അനുവദിക്കാവൂ എന്നാണ് നിർദേശം.

Leave A Reply
error: Content is protected !!