കമ്പനി സെക്രട്ടറി പരീക്ഷ ; തീയതി പ്രഖ്യാപിച്ച് ഐ.സി.എസ്.ഐ

കമ്പനി സെക്രട്ടറി പരീക്ഷ ; തീയതി പ്രഖ്യാപിച്ച് ഐ.സി.എസ്.ഐ

ന്യൂഡൽഹി: കമ്പനി സെക്രട്ടറി ഫൗണ്ടേഷൻ, എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). ആഗസ്റ്റ് 10 മുതൽ 20 വരെയാണ് പരീക്ഷ. icsi.edu എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പരീക്ഷാതീയതി പരിശോധിക്കാം.

എക്സിക്യൂട്ടീവ് പ്രോഗ്രാമിലേക്കുള്ള (ഓൾഡ് സിലബസ്) പരീക്ഷ ഓഗസ്റ്റ് 10-ന് ആരംഭിച്ച് 17-ന് അവസാനിക്കും. എക്സിക്യൂട്ടീവ് പ്രോഗ്രാം പുതിയ സിലബസുകാർക്ക് ഓഗസ്റ്റ് 18 വരെയാണ് പരീക്ഷ. പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 10-ന് തുടങ്ങി 20-ന് തീരും. ഫൗണ്ടേഷൻ കോഴ്സുകാർക്ക് ഓഗസ്റ്റ് 13,14 തീയതികളിലാകും പരീക്ഷ.

നേരത്തെ ജൂൺ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണിത്. കോവിഡ്- വ്യാപനത്തെ തുടർന്നാണ് പരീക്ഷ മാറ്റിവെച്ചത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Leave A Reply
error: Content is protected !!