വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: റിയാദിൽ വാഹനാപകടത്തില്‍ മരണപ്പെട്ട പാലക്കാട് ചളവറ സ്വദേശി ആലപ്പറമ്പില്‍ മുഹമ്മദ് ബഷീറിന്റെ (44) മൃതദേഹം റിയാദില്‍ ഖബറടക്കി .അല്‍ഖുവ്വയ്യിലുണ്ടായ വാഹനാപകടത്തിലാണ് മരണം . ഞായറാഴ്ച വൈകീട്ട് അല്‍ഖൈറിലെ മന്‍സൂരിയ മഖ്ബറയിലാണ് ഖബറടക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം ..

റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടയില്‍ അല്‍ഖുവ്വയ്യില്‍ വെച്ചായിരുന്നു അപകടം. മുഹമ്മദ് ബഷീര്‍ സഞ്ചരിച്ച ട്രെയ്ലര്‍ മാര്‍ബിള്‍ കയറ്റി പോവുകയായിരുന്ന മറ്റൊരു ട്രൈലറുമായി കൂട്ടി ഇടിക്കുകയായിരുന്നു. തുടർന്ന് ട്രെയിലറിന് തീ പിടിക്കുകയും ചെയ്തു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്ന് ദൃസാക്ഷികള്‍ പ്രതികരിച്ചു .

സംഭവത്തിൽ ട്രെയിലര്‍ ഡ്രൈവറായ ശ്രീലങ്കന്‍ സ്വദേശിക്ക് സാരമായ പരിക്കുണ്ട്. അല്‍ബസ്സാമി ഇന്റര്‍നാഷനല്‍ കമ്പനിയിലെ ട്രാന്‍സ്പോര്‍േട്ടഷന്‍ സൂപര്‍വൈസര്‍ ആയിരുന്നു മുഹമ്മദ് ബഷീര്‍. ഒന്നര വര്‍ഷം മുമ്പാണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.

ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് കമ്പനി പ്രതിനിധികളായ ഷമീര്‍ പുത്തൂര്‍, കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, ഉമര്‍ അമാനത്ത്, അക്ബറലി, സഹപ്രവര്‍ത്തകരായ രാഹുല്‍, വര്‍ഗീസ് എന്നിവരും അല്‍ഖുവ്വയ്യ കെ.എം.സി.സി പ്രതിനിധികളും പങ്കെടുത്തിരുന്നു .

Leave A Reply
error: Content is protected !!