കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ച്​ യുപി

കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ച്​ യുപി

ലഖ്‌നൗ: സംസ്ഥാനത്ത് കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ച്​ ഉത്തർപ്രദേശ് സർക്കാർ. കോവിഡ്​ രോഗബാധിതരുടെ എണ്ണം 600 ൽ താഴെയുള്ള ജില്ലകൾക്ക്​ ഇളവ്​ നൽകാൻ നേര​ത്തെ യുപി തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഴുവൻ ജില്ലകളിലും കോവിഡ്​ ബാധിതരുടെ എണ്ണം 600 ൽ താഴെയെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​​ ലോക്​ഡൗണിൽ ഇളവ്​ പ്രഖ്യാപിച്ചത്​.

ബുധനാഴ്​ച മുതലാണ്​ പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക. രാവിലെ ഏഴ്​ മുതൽ വൈകുന്നേരം ഏഴ്​ വരെയാണ്​ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്​.രാത്രി കർഫ്യുവും വാരാന്ത്യകർഫ്യൂവും പതിവ്​ പോലെ തുടരും. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ്​ പോസിറ്റീവിറ്റ്​ നിരക്ക്​ 0.3 ശതമാനം ആണ്​. തുടർച്ചയായി രണ്ടാഴ്​ചയിലേറെയായി ഒരു ശതമാനത്തിൽ താഴെയാണ് ടി.പി.ആർ.

നിലവിൽ സംസ്ഥാനത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 14,000 ൽ താ​​ഴെയാണ്​.തിങ്കളാഴ്​ച സംസ്ഥാനത്ത്​ 727 പേർക്കാണ്​ പുതുതായി കോവിഡ് പോസിറ്റിവ് ​ സ്ഥിരീകരിച്ചത്​. കോവിഡ് വ്യാപനത്തിന്റെ ​ രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ രോഗികളുടെ എണ്ണം 38,055 വരെ ഉയർന്നിരുന്നു.

Leave A Reply
error: Content is protected !!