ഓക്ക്​ മരത്തിന്‍റെ തടികൊണ്ട് ​ ഇലക്​ട്രിക്​ ലംബോർഗിനി ; മകന് സമ്മാനം

ഓക്ക്​ മരത്തിന്‍റെ തടികൊണ്ട് ​ ഇലക്​ട്രിക്​ ലംബോർഗിനി ; മകന് സമ്മാനം

ഹാനോയ്​: മകന്‍റെ ആഗ്രഹ സാഫല്യത്തിനായി വിയറ്റ്​നാമിലെ പിതാവ്​ നിർമിച്ചത്​ ഒരു​ ലംബോർഗിനി. ഇലക്​ട്രിക്​ ലംബോർഗിനിയുടെ കുഞ്ഞുപതിപ്പാണ്​ മകന്​ ട്രൂങ്​ വാൻ ഡാഒ തയ്യാറാക്കിയത് ​. അതും പൂർണമായും മരത്തിലാണ് തീർത്തത് .മരപ്പണിക്കാരനായത് കൊണ്ട് അനായാസമായി മരത്തിൽ വാഹനം നിർമിക്കാൻ ട്രൂങ്ങിന്​ കഴിഞ്ഞു.

തുടർന്ന് തൻറെ കരവിരുത് മകന്​ സമ്മാനമായി നൽകുകയും ചെയ്​തു. ജൂൺ രണ്ടിന്​ ട്രൂങ്​ തന്‍റെ ​ഫേസ്​ബുക്ക്​ പേജിൽ വാഹനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതോടെ ട്രൂങ്ങിനെയും മകനെയും വാഹനത്തെയും സോഷ്യൽ മീഡിയ ഏറ്റെടുത്തു.

ഓക്ക്​ മരത്തിന്‍റെ തടികൊണ്ടാണ്​ ലംബോർഗിനി നിർമ്മിച്ചത് . കളർഫുൾ സ്​പീഡോ മീറ്റർ സ്​ക്രീൻ ഡിസ്​പ്ലേയും എൽ.ഇ.ഡി ലൈറ്റുകളും വാതിലുകളും ഇലക്​ട്രിക്​ ലംബോർഗിനിയുടെ മാതൃകയിലാണ്​ നിർമാണം. 65 ദിവസമെടുത്താണ്​ ട്രൂങ്​ കാർ നിർമിച്ചത്​.

Leave A Reply
error: Content is protected !!