വാക്സീന്‍ സൗജന്യമാക്കിയ നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പ്രശംസങ്ങളുമായി ഷെയ്‍ൻ നിഗം

വാക്സീന്‍ സൗജന്യമാക്കിയ നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പ്രശംസങ്ങളുമായി ഷെയ്‍ൻ നിഗം

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീൻ നല്‍കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചത്. ഇപ്പോൾ ഇതാ വാക്സീൻ സൗജന്യമാക്കിയ മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടൻ ഷെയ്‍ൻ നിഗം .

ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്നാണ് ഷെയ്‍ൻ നിഗം എഴുതിയിരിക്കുന്നത്. പല വിമര്‍ശനങ്ങളും, പല പാളിച്ചകളും ഉണ്ടാകാം , എന്തിരുന്നാലും ഈ ഒരു തീരുമാനം എടുത്തു എന്നത് അഭിനനന്ദനാര്‍ഹമാണ് എന്നും ഷെയ്‍ൻ കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!