പൊതുഇടങ്ങളിൽ മാസ്​ക്​ പൂർണമായും ഒഴിവാക്കി ഇസ്രായേൽ

പൊതുഇടങ്ങളിൽ മാസ്​ക്​ പൂർണമായും ഒഴിവാക്കി ഇസ്രായേൽ

ജറൂസലം​: രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാസ്​ക്​ ധരിക്കുന്നത്​ പൂർണമായും ഒഴിവാക്കി ഇസ്രായേൽ. നേരത്തെ തുറസായ പൊതുഇടങ്ങളിൽ മാസ്​ക്​ ധരിക്കുന്നതിന് ഇളവ്​ നൽകിയ രാജ്യം ഇപ്പോൾ കച്ചവടസ്ഥാപനങ്ങൾ ഉൾപ്പടെ പുറത്ത് മാസ്​ക്​ ധരിക്കുന്നതിന് ഇളവ്​​ നൽകിയിരിക്കുകയാണ്​. ആരോഗ്യമന്ത്രി യൂലി എഡൽ‌സ്​​റ്റൈനാണ്​ ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജൂൺ 15 മുതലാണ്​ പുതിയ ഉത്തരവ്​​​ പ്രാബല്യത്തിൽ വരുകയെന്നും മന്ത്രി വ്യക്തമാക്കി .

രാജ്യത്ത്​ കോവിഡ്​ രോഗ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്നാണ്​ പുതിയ തീരുമാനം. കോവിഡ്​ പ്രതിരോധത്തിൻറെ ഭാഗമായി രാജ്യത്ത്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇതോടെ സർക്കാർ ഇളവ്​ നൽകിക്കഴിഞ്ഞു​. രാജ്യത്തെ 65 ശതമാനത്തിലേറെ പേർക്കും വാക്​സിൻ വിതരണം ചെയ്​തതിന്​ പിന്നാലെയാണ്​ നിയ​ന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നത് .

ഏപ്രിൽ 18 നാണ്​​ പൊതുഇടങ്ങളിൽ മാസ്​ക്​ ധരിക്കണമെന്ന ഉത്തരവ്​ ഇസ്രായേൽ പിൻവലിച്ചത്​. കോവിഡ്​ രോഗികളുടെ എണ്ണo കുറഞ്ഞാൽ നിയന്ത്രണങ്ങളിൽ പൂർണമായും ഇളവ്​ നൽകാനാണ്​ രാജ്യം നീക്കമിടുന്നത് .

അതെ സമയം ഒമ്പത്​ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല​. എന്നാൽ കഴിഞ്ഞ ആഴ്​ച യുഎസ് , ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികർക്ക് ​ ഇസ്രായേലിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു.

Leave A Reply
error: Content is protected !!