സ്‌പേസ് സയന്‍സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക്./മാസ്റ്റര്‍ ഓഫ് സയന്‍സ് ; ജൂൺ 16 വരെ അപേക്ഷിക്കാം

സ്‌പേസ് സയന്‍സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക്./മാസ്റ്റര്‍ ഓഫ് സയന്‍സ് ; ജൂൺ 16 വരെ അപേക്ഷിക്കാം

സ്പേസ് വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്തെ വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) മാസ്റ്റർ ഓഫ് ടെക്നോളജി (എം.ടെക്.), മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമുള്ള ഡിപ്പാർട്ടുമെന്റുകളും ബ്രാഞ്ചുകളും:

എയ്റോസ്പേസ് എൻജിനിയറിങ്: തെർമൽ ആൻഡ് പ്രൊപ്പൽഷൻ, എയ്റോഡൈനാമിക്സ് ആൻഡ് ഫ്ലൈറ്റ് മെക്കാനിക്സ്, സ്ട്രക്ചേഴ്സ് ആൻഡ് ഡിസൈൻ

ഏവിയോണിക്സ്: ആർ.എഫ്. ആൻഡ് മൈക്രോവേവ് എൻജിനിയറിങ്, ഡിജിറ്റൽ സിഗ്നൽ പ്രൊസസിങ്, വി.എൽ.എസ്.ഐ. ആൻഡ് മൈക്രോസിസ്റ്റംസ്, കൺട്രോൾ സിസ്റ്റംസ്, പവർ ഇലക്ട്രോണിക്സ്

മാത്തമാറ്റിക്സ്: മെഷീൻ ലേണിങ് ആൻഡ് കംപ്യൂട്ടിങ്

കെമിസ്ട്രി: മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി

ഫിസിക്സ്: ഒപ്റ്റിക്കൽ എൻജിനിയറിങ്, സോളിഡ് സ്റ്റേറ്റ് ടെക്നോളജി

എർത്ത് ആൻഡ് സ്പേസ് സയൻസസ്: എർത്ത് സിസ്റ്റം സയൻസ്, ജിയോ ഇൻഫർമാറ്റിക്സ്, മാസ്റ്റർ ഓഫ് സയൻസ് ഇൻ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്

അപേക്ഷകർക്ക് ഡിപ്പാർട്ടുമെന്റ്/ബ്രാഞ്ച് അനുസരിച്ച് നിശ്ചിത ബ്രാഞ്ചിൽ/വിഷയത്തിൽ ബി.ഇ./ ബി.ടെക്./മാസ്റ്റർ ഓഫ് സയൻസ്/തുല്യ ബിരുദം 66 ശതമാനം മാർക്കോടെ/6.5 സി.ജി.പി.എ.യോടെ വേണം. ബന്ധപ്പെട്ടമേഖലയിൽ സാധുവായ ഗേറ്റ് സ്കോർ ഉണ്ടാവണം. പ്രായം 16.6.2021-ന് 32 വയസ്സ് കവിയരുത്.

വിശദമായ യോഗ്യതാവ്യവസ്ഥകൾ https://admission.iist.ac.in-ൽ കിട്ടും. ഓൺലൈൻ അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ജൂൺ 16 രാത്രി 11.59 വരെ നൽകാം.

വിവിധ ഡിപ്പാർട്ടുമെന്റുകളിലായി മുൻഗണന നിശ്ചയിച്ച് പരമാവധി അഞ്ചുബ്രാഞ്ചുകൾ ഒരാൾക്ക് തിരഞ്ഞെടുക്കാം. ബ്രാഞ്ചിന്റെ എണ്ണത്തിനനുസരിച്ചുള്ള അപേക്ഷാഫീസും ജൂൺ 16-നകം ഓൺലൈനായി അടയ്ക്കണം.

Leave A Reply
error: Content is protected !!