രാജ്യത്ത് പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി

രാജ്യത്ത് പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി

രാജ്യത്ത് പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി.കഴിഞ്ഞ ദിവസം 18,73,485 പരിശോധനകളാണ്​ നടത്തിയത്​. ഇതുവരെ 36,82,07,596 പരിശോധനകൾ നടത്തി​. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസേർച്ചാണ്​ കോവിഡ്​ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​.

86,498 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായിട്ടുണ്ട്​. 4.62 ശതമാനമായാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കുറഞ്ഞത്​. ഇതോടെ 13,03,702 പേരാണ്​ നിലവിൽ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്.

അതേസമയം രാജ്യത്തെ വാക്സീൻ നയത്തിൽ മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന നിർണായകപ്രഖ്യാപനവും മോദി നടത്തി. രാജ്യത്ത് പുതുതായി രണ്ട് വാക്സീൻ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Leave A Reply
error: Content is protected !!