പ്രതിമാ വിവാദം : കേരള കോൺഗ്രസ്സ് സി എഫ് തോമസിന്റെ പ്രതിമ സ്ഥാപിക്കും

പ്രതിമാ വിവാദം : കേരള കോൺഗ്രസ്സ് സി എഫ് തോമസിന്റെ പ്രതിമ സ്ഥാപിക്കും

നേതാക്കളുടെ പ്രതിമയുടെ തർക്കം തീരുന്നില്ല . മുൻ മന്ത്രിമാരായ വീരേന്ദ്ര കുമാറിനും , കെഎം മാണിക്കും ,കെ ആർ ഗൗരിയമ്മക്കും , ആർ ബാലകൃഷ്ണ പിള്ളക്കും, സ്മാരക പ്രതിമകൾ സ്ഥാപിക്കാൻ കോടികൾ അനുവദിക്കുകയും മറ്റ് പലർക്കും അനുവദിക്കാത്തതിലുമാണ് പ്രതിഷേധങ്ങൾ ഉയരുന്നത് .

അതിൽ പ്രധാനമായും ബാലകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കുന്നതിലാണ് കടുത്ത പ്രതിഷേധം ഉയർന്നത് .
അഴിമതി കേസിൽ കോടതി ശിക്ഷിച്ചു ജയിലിൽ പോയ ഒരു രാഷ്ട്രീയ നേതാവിനെ എന്ത് മാതൃകയാക്കണമെന്നാണ് ഉയർന്നു വരുന്ന ചോദ്യം .

അഴിമതിക്കാർക്ക് കോടികൾ മുടക്കി സ്മാരകം നിർമ്മിക്കാൻ LDF സർക്കാർ ബജറ്റിൽ തുക മാറ്റി വെച്ചപ്പോൾ , മുൻ മന്ത്രി ആയിരുന്ന സി.എഫ്.തോമസിനോട് ,ഈ സർക്കാർ രാഷ്ട്രിയ വിവേചനം കാട്ടിയിരിക്കുകയാണെന്നാണ് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിക്കുന്നത് .

40 വർഷക്കാലം തുടർച്ചയായി ചങ്ങനാശേരി എംഎൽഎയും , മുൻ മന്ത്രിയും , മാതൃകാ അദ്ധ്യാപകനുമായിരുന്ന അഴിമതിയുടെ ആരോപണം പോലും കേൾപ്പിക്കാത്ത ആദർശത്തിന്റെ ആൾരൂപവും, പൊതുപ്രവർത്തകർക്ക് മാത്യകയും, ചൂണ്ടു പലകയുമായിരുന്ന മഹാനായ കേരള കോൺഗ്രസ് നേതാവും, കർഷ പുത്രനുമായ സി.എഫ്.തോമസിന് കോടികൾ മുടക്കില്ലാതെ കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉചിതമായ സ്മാരകം നിർമിക്കുമെന്നാണ് സജി മഞ്ഞക്കടമ്പിൽ പറയുന്നത് .

അങ്ങനെ വേണം മാതൃകാപരമായ ഒരു തീരുമാനമാണത് . സർക്കാർ ഖജനാവിൽ നിന്നും കോടികൾ മുടക്കാതെ സ്വന്തം പാർട്ടി തന്നെ മുൻകൈയെടുത്ത് പ്രതിമ നിർമ്മിക്കണം . ഇത് തന്നെയാ മറ്റുള്ളവരുടെ കാര്യത്തിലും കേറള ജനത പറയുന്നത് .

ആർ ബാലകൃഷ്ണ പിള്ള പാർട്ടി ഓഫിസുകൾ നിർമ്മിച്ചത് വരെ പൊതുജനങ്ങളിൽ നിന്നും പിരിവെടുത്താണ് . അല്ലാതെ അദ്ദേഹത്തിൻറെ കുടുംബ സ്വത്തൊന്നുമല്ല . ഈ സ്വത്തുക്കൾ പോലും പാർട്ടിയുടെ പേരിലല്ല അദ്ദേഹം എഴുതി വച്ചത് .

മകനും എം എൽ എ യുമായ ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരു സ്വകാര്യ ട്രസ്റ്റുണ്ടാക്കി അതിന്റെ പേരിലാണ് തിരുവനന്തപുരത്തെയും കൊട്ടാരക്കരയിലെയും പാർട്ടിഓഫീസുകൾ എഴുതി വച്ചിരിക്കുന്നത് . പൊതുജനങ്ങളിൽ നിന്നും പിരിച്ചുണ്ടാക്കിയ ഈ ഓഫീസുകൾ പൊതുജങ്ങൾക്ക് പ്രയോജനപ്പെടത്തക്ക രീതിയിൽ ബാലകൃഷ്ണപിള്ളയുടെ സ്മാരകമായി മാറ്റണം .

പൊതുജനങ്ങൾ പിരിവുകൊടുത്ത് നിർമ്മിച്ച സ്വത്ത് പൊതുജനങ്ങളുടേതാണ് . അല്ലാതെ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കൊയല്ല . അതുകൊണ്ട് സർക്കാർ ഖജനാവിൽ നിന്നും ഒരു പൈസപോലും വാങ്ങാതെ കൊട്ടാരക്കരയിൽ പാർട്ടിക്കാർ മുൻകൈയെടുത്ത് ബാലകൃഷ്ണപിള്ളയുടെ സ്വർണ്ണ പ്രതിമയോ സ്മാരകമോ സ്തൂപമോ എന്തുവേണേലും സ്ഥാപിക്കണം .

അങ്ങനെ സ്ഥാപിച്ചു മാതൃകയാക്കണം . കോട്ടയത്ത് കേരളാ കോൺഗ്രസ്സിന് മാത്രമല്ല കൊട്ടാരക്കരയിൽ കേരളാ കോൺഗ്രസ്സ് ബി ക്കുമാകും ഒരു പ്രതിമയൊക്കെ സ്ഥാപിക്കാൻ .അങ്ങനെ സ്ഥാപിച്ചു മാതൃകയാകൂ . അതാണ് നല്ലത് ജനങ്ങളുടെ പിന്തുണയും കിട്ടും .

Leave A Reply
error: Content is protected !!