രാജ്യത്ത് 18 വയസ്സിനുമുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിൻ നൽകും; പ്രധാനമന്ത്രി

രാജ്യത്ത് 18 വയസ്സിനുമുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിൻ നൽകും; പ്രധാനമന്ത്രി

രാജ്യത്ത് 18 വയസ്സിനുമുകളിലുള്ള എല്ലാവർക്കും ഈ മാസം 21 മുതൽ സൗജന്യ വാക്​സിൻ നൽകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കടുത്ത് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്​ത്​ പറഞ്ഞു.

കൊറോണ എന്ന ശത്രുവിനെ നേരിടാൻ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്ക്ധരിക്കുക. വാക്സിൻ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നി​ല​വി​ൽ 23 കോ​ടി ഡോ​സ് വാ​ക്സി​ൻ ന​ൽ​കി. രാ​ജ്യ​ത്ത് ഇ​പ്പോ​ൾ ഏ​ഴ് ക​മ്പ​നി​ക​ൾ വാ​ക്സി​ൻ നി​ർ​മി​ക്കു​ന്നു​ണ്ട്. മൂ​ന്ന് വാ​ക്സി​നു​ക​ൾ കൂ​ടി ഉ​ട​ൻ വ​രും, പ​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. മൂ​ക്കി​ൽ ഒ​ഴി​ക്കാ​വു​ന്ന വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ​വും രാ​ജ്യ​ത്ത് ന​ട​ക്കു​ന്നു​ണ്ട്.

Leave A Reply
error: Content is protected !!