നിയമസഭയിൽ ഇന്ന് മുതൽ സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ആരംഭിക്കും

നിയമസഭയിൽ ഇന്ന് മുതൽ സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ആരംഭിക്കും

തിരുവനന്തപുരം: ഇന്ന് മുതൽ നിയമസഭയിൽ മൂന്ന് ദിവസത്തെ സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ആരംഭിക്കും. ചർച്ച തുടങ്ങിവെക്കുക ഡെപ്യൂട്ടി സ്പീക്കറാണ്. രണ്ടാം കോവി‍ഡ് പാക്കേജിനുള്ള ഇരുപതിനായിരം കോടിയുടെ പണം ബജറ്റിൽ നീക്കിവെച്ചില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കൂടാതെ ക്ഷേമപെൻഷനുകൾക്കായി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പറഞ്ഞ 8900 കോടി രൂപയുടെ അടക്കമുള്ള മുൻകാല കുടിശ്ശിക തീർക്കാനുള്ളതാണെന്ന് ധനമന്ത്രിയുടെ വിശദീകരണത്തിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു

ചർച്ചക്ക് അവസാനം വിമർശനങ്ങളിൽ ധനമന്ത്രിയുടെ മറുപടി ഉണ്ടാകും.പ്രതിപക്ഷം ഇന്ന് കൊടകര കുഴൽപ്പണ കേസിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. മുഖ്യമന്ത്രി ഇതിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കും. കൂടാതെ പ്രതിപക്ഷം രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത ദേവികുളം എംഎൽഎ എ.രാജക്കെതിരെ നൽകിയ പരാതിയിൽ സ്പീക്കറുടെ റൂളിംഗും ഇന്നുണ്ടാകും.

Leave A Reply
error: Content is protected !!