ഡൽഹിയിൽ ഇന്ന്മുതൽ കോവിഡ്നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

ഡൽഹിയിൽ ഇന്ന്മുതൽ കോവിഡ്നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

ഡൽഹിയിൽ ഇന്ന്മുതൽ കോവിഡ്നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി 10 വ​രെ മാ​ർ​ക്ക​റ്റു​ക​ൾ​ക്കും മാ​ളു​ക​ൾ​ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രു​മാ​യി മെ​ട്രോ സ​ർ​വി​സും തു​ട​ങ്ങും. ആകെ ട്രെയിനുകളിൽ പകുതി എണ്ണം മാത്രമേ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കൂ. 50 സ്മാർട്ട് കാർഡുകളും ടോക്കണുകളും ഉപയോഗിച്ച് യാത്ര ചെയ്യാം. വരും ദിവസങ്ങളിൽ ട്രെയിൻ്റെ എണ്ണം വർധിപ്പിക്കും. 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു.

അതേസമയം ഡൽഹിയിൽ 381 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മാർച്ച് 15ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകളിൽ ഇത്രയും കുറവ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 414 പേർക്കാണ് ഡൽഹിയിൽ രോഗബാധ സ്‌ഥിരീകരിച്ചത്‌. ടെസ്‌റ്റ് പോസിറ്റിവിറ്റി 0.5 ശതമാനമായി കുറഞ്ഞു.

Leave A Reply
error: Content is protected !!