ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം

ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം

ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം.അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളിൽ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂർ നിരാഹാരം സംഘടിപ്പിക്കുന്നത്. മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചു.വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും ഉ​ള്‍​പ്പെ​ട്ടു​ന്ന സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റം ആ​ഹ്വാ​നം ചെ​യ്ത സ​മ​ര​ത്തി​ല്‍ ദ്വീ​പ് ജ​ന​ത ഒ​ന്ന​ട​ങ്കം പ​ങ്കെ​ടു​ക്കും.

രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് സ​മ​രം. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ വി​വി​ധ വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു മു​ന്നി​ല്‍ ക​റു​ത്ത ബാ​ഡ്ജ് കെ​ട്ടി​യും നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​വും.അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ പു​റ​ത്താ​ക്കു​ക, ക​രി​നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​ള്ള പ്ല​ക്കാ​ര്‍​ഡു​ക​ളും സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടു​മു​റ്റ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ത്തും.

Leave A Reply
error: Content is protected !!