ക്ലബ് ഹൗസ് ചർച്ചകളെ വിമർശിച്ച് സാനിയ ഇയ്യപ്പൻ

ക്ലബ് ഹൗസ് ചർച്ചകളെ വിമർശിച്ച് സാനിയ ഇയ്യപ്പൻ

 

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ക്ലബ് ഹൗസ് ചര്‍ച്ചകളെ ട്രോളി നടി സാനിയ ഇയ്യപ്പന്‍. വിവിധങ്ങളായ ചര്‍ച്ചകളാണ് ഇപ്പോള്‍ ക്ലബ്ബ് ഹൗസിലെ ഓരോ ഗ്രൂപ്പുകളിലും നടക്കുന്നത്. ഓരോ ചാറ്റ് റൂമുകളും മിനുട്ടുകള്‍ക്കുള്ളിലാണ് നിറയുന്നത്. ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പലപ്പോഴും അപരിചിതരുടെ ഒരു വലിയ നിര തന്നെയുണ്ടാവുക.

ഇത്തരത്തില്‍ അപ്പുറത്തിരിക്കുന്നത് ആരാണെന്നുപോലും അറിയാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയെറിയുന്ന മോഡറേറ്റര്‍മാരെയാണ് സാനിയ ട്രോളുന്നത്. ഏതായാലും വീഡിയോ വൈറലായിട്ടുണ്ട്. നിരവധി പേരാണ് സാനിയയുടെ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്.

സാനിയ ബാലതാരമായാണ് സിനിമയിലെത്തുന്നത്. ‘ക്വീന്‍’ ആണ് സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. ‘ലൂസിഫറി’ല്‍ സാനിയ ചെയ്ത മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Leave A Reply
error: Content is protected !!