ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി കൊച്ചിയിൽ ഒരാൾ അറസ്റ്റിൽ

ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി കൊച്ചിയിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: ഒരാളെ ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി കൊച്ചിയിൽ അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഓലിയപ്പുറം സ്വദേശി ജിൽസ് ജോണാണ് അറസ്റ്റിലായത്. ഇത് കൂടാതെ 35 പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

പി ഹണ്ടിന്‍റെ ഭാഗമായി റെയ്ഡ് നടന്നത് 35 വീടുകളിലും സ്ഥാപനങ്ങളിലുമായാണ്.പരിശോധനയിൽ നാൽപതോളം മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കൂടുതൽ പേരെ
വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്ന് റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു.

Leave A Reply
error: Content is protected !!