പാലക്കാട് ജില്ലയിൽ മാസ്‌ക് ധരിക്കാത്ത 514 പേര്‍ക്കെതിരെ കേസ്

പാലക്കാട് ജില്ലയിൽ മാസ്‌ക് ധരിക്കാത്ത 514 പേര്‍ക്കെതിരെ കേസ്

പാലക്കാട്: മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 514 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ( ജൂൺ 5 ) പോലീസ് നടത്തിയ പരിശോധനയില്‍ 149 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 148 പേരെ അറസ്റ്റ് ചെയ്തു . 380 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്

Leave A Reply
error: Content is protected !!