കോവിഡ് 19: അട്ടപ്പാടിയിലെ ഊരുകളിൽ പ്രാണവായു പദ്ധതിക്ക് ഇന്ന് തുടക്കമാവും

കോവിഡ് 19: അട്ടപ്പാടിയിലെ ഊരുകളിൽ പ്രാണവായു പദ്ധതിക്ക് ഇന്ന് തുടക്കമാവും

പാലക്കാട്: സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ അട്ടപ്പാടി ആദിവാസി ഊരുകളിൽ പ്രാണവായു പദ്ധതിക്ക് ഇന്ന് തുടക്കമാവും. കോവിഡ് പശ്ചാത്തലത്തിൽ ഊരുകളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി.എം.സി ഇന്ത്യ, അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർമോദയ, എന്നീ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ചിരിക്കുന്നത്.

കോട്ടത്തറ ട്രെെബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രഭുദാസ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങും. ഇതോടനുബന്ധിച്ച് അട്ടപ്പാടി മേഖലയിലെ ആദിവാസി ഊരുകളില്‍ വിതരണം ചെയ്യുന്നതിനായി എത്തിച്ച 5000 എൻ95 മാസ്ക്കുകളും കെെമാറും. ഡി.എം.സി. ഇന്ത്യ കേരള ചീഫ് കോഡിനേറ്റർ സുബു റഹ്മാൻ ഐ.എ.എ.എസ്, രക്ഷാധികാരി ബാബു പണിക്കര്‍, എക്സിക്യൂട്ടീവ് അംഗം കാർട്ടൂണിസ്റ്റ് സുധീർ നാഥ്, കെ.എസ്.എസ്.എം. പ്രതിനിധികള്‍ പങ്കെടുക്കും.

Leave A Reply
error: Content is protected !!