രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ വ്യാജമദ്യം കടത്തുന്നതിനിടെ പിടികൂടി

രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ വ്യാജമദ്യം കടത്തുന്നതിനിടെ പിടികൂടി

ആലപ്പുഴ: രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ വ്യാജമദ്യം കടത്തുന്നതിനിടെ പിടികൂടി. ആലപ്പുഴ എടത്വയിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായത് എടത്വ നോർത്ത് മേഖല സെക്രട്ടറി ശ്യാംരാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം കെ ശ്രീജിത്ത്‌ എന്നിവരാണ്. രണ്ടര ലിറ്റർ വ്യാജ മദ്യം ആണ് പിടികൂടിയത്.

പോലീസ് പരിശോധനയ്ക്കിടെയാണ് വ്യാജമദ്യം പിടികൂടിയത്. കോഴിമുക്ക് ജംഗ്ഷന് സമീപം ഹെല്‍മറ്റ് ധരിക്കാതെ ആക്ടീവ സ്‌കൂട്ടറില്‍ എത്തിയ ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുമ്പോഴാണ് വ്യാജമദ്യം പിടികൂടിയത്.

Leave A Reply
error: Content is protected !!