കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഡെൽഹി മെട്രോ നാളെ മുതൽ സർവീസ് പുനരാരംഭിക്കും

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഡെൽഹി മെട്രോ നാളെ മുതൽ സർവീസ് പുനരാരംഭിക്കും

കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് ഡൽഹി സർക്കാർ.ഇതേതുടർന്ന് ഡെൽഹി മെട്രോ നാളെ മുതൽ സർവീസ് പുനരാരംഭിക്കും.ആകെ ട്രെയിനുകളിൽ പകുതി എണ്ണം മാത്രമേ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കൂ. 50 ശതമാനം ആളുകളെ മാത്രമേ ട്രെയിനുകളിൽ അനുവദിക്കൂ. സ്മാർട്ട് കാർഡുകളും ടോക്കണുകളും ഉപയോഗിച്ച് യാത്ര ചെയ്യാം. വരും ദിവസങ്ങളിൽ ട്രെയിൻ്റെ എണ്ണം വർധിപ്പിക്കും. നിന്ന് യാത്ര അനുവദിക്കില്ല.

അതേസമയം ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ് ഉള്ളത്. 0.50 ശതമാനമാണ് ഡല്‍ഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1189 പേർ രോഗമുക്തി നേടി. രോഗമുക്തരുടെ ആകെ എണ്ണം 13,98,764 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതുവരെ രാജ്യതലസ്ഥാനത്ത് 24,591 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Leave A Reply
error: Content is protected !!