മഹാരാഷ്ട്രയിൽ നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു.മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം.മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിന് ഭാരം കുറവായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചതോടെ മൂന്ന് ആശുപത്രികളില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ആവശ്യമായ ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Leave A Reply
error: Content is protected !!