ഹിമാചൽ പ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി

ഹിമാചൽ പ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി

ഹിമാചൽ പ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി. കഴിഞ്ഞയാഴ്ച ഹിമാചലിലെ സിർമോർ ജില്ലയിലെ കോലാർ വനത്തോട് ചേർന്ന ഗിരിനഗറിനടുത്താണ്​ പാമ്പിനെ ക​ണ്ടത്​.പ്രദേശവാസിയായ പ്രവീൺ ഠാക്കൂറാണ് പാമ്പിന്റെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വനം വകുപ്പിന് അയച്ചുകൊടുത്തത് .

തുടർന്ന് ഡിവിഷണൽ ഫോസ്റ്റ് ഓഫീസർ ഉൾപ്പെടെയുള്ള സംഘം സ്ഥലം സന്ദർശിക്കുകയും പാമ്പിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.അതേസമയം ഹിമാചലിലെ ശിവാലിക് മലയിൽ ആദ്യമായാണ് രാജവെമ്പാലയെ കണ്ടെത്തുന്നത്. നേരത്തെ സമീപത്തുള്ള മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

 

Leave A Reply
error: Content is protected !!