ദുബായിൽ താമസസ്ഥലത്ത് മൃഗവളർത്തൽ നടത്തിയാൽ കടുത്ത ശിക്ഷ

ദുബായിൽ താമസസ്ഥലത്ത് മൃഗവളർത്തൽ നടത്തിയാൽ കടുത്ത ശിക്ഷ

ദുബായിൽ താമസസ്ഥലത്ത് മൃഗവളർത്തൽ നടത്തിയാൽ കടുത്ത ശിക്ഷ.ജീവികളെ വളർത്തി വിൽക്കുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നടപടി . മൃഗസ്നേഹം വ്യാപാരമായി വളർത്തണമെങ്കിൽ അധികൃതരുടെ അനുമതി വേണം. തൊഴിൽ നഷ്ടപ്പെട്ടവരും അധിക വരുമാനം ലക്ഷ്യമിട്ടുള്ളവരും ഫ്ലാറ്റുകളും വില്ലകളും പൂച്ച, പട്ടി, വിവിധയിനം പക്ഷികൾ തുടങ്ങിയവയെ വളർത്തി വിൽക്കാൻ ഉപയോഗിക്കുന്നതായി അധികൃതർക്ക് പരാതി ലഭിച്ചിട്ടുണ്ട്.

ജനോപദ്രവമുണ്ടാക്കുന്ന ജീവികളെ അധികൃതരുടെ അനുമതി കൂടാതെ വളർത്തുന്നവർക്ക് ഒരു മാസം തടവും പിഴയുമാണ് ശിക്ഷ. കേസിന്റെ ഗൗരവമനുസരിച്ച്. പതിനായിരം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. ചില സന്ദർഭങ്ങളിൽ തടവോ പിഴയോ ഏതെങ്കിലും ഒരു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് യുഎഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയ അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!