‘ഫെമിനിസ്റ്റ് തലക്കെട്ടിൽ വിശദീകരണവുമായി നടി

‘ഫെമിനിസ്റ്റ് തലക്കെട്ടിൽ വിശദീകരണവുമായി നടി

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടയ്ക്കൊപ്പം’ഫെമിനിസ്റ്റ്’ എന്ന തലക്കെട്ടിൽ
പേരിൽ വെട്ടിലായി നടി സുബി സുരേഷ്. കമന്റുകളുമായി നിരവധി പേർ എത്തിയതോടെ താരം ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു. തുടർന്ന് വിശദീകരണവുമായി സുബി സുരേഷ് വീണ്ടും രം​ഗത്തെത്തി. കഴിഞ്ഞദിവസം പങ്കുവെച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പലരും പതരത്തിലാണ് വ്യാഖ്യാനിച്ചതെന്ന് സുബി സുരേഷ് കുറിച്ചു.

എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന അറിവുമില്ല. വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത് – സുബി കുറിച്ചു.

ഒരു ചാനലിന്റെ പരിപാടിയിൽ അതിലെ കഥാപാത്രത്തിന്റെ വേഷത്തിൽ നിൽക്കുന്ന ഫോട്ടോയാണ് സുബി സുരേഷ് പങ്കുവെച്ചത്. പൊട്ടും കണ്ണടയും ധരിച്ച് മുടി പിന്നില്‍ ഉയര്‍ത്തിക്കെട്ടിയ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രം ഫെമിനിസ്റ്റുകള്‍ക്കെതിരായ ബോധപൂര്‍വ്വമായ പരിഹാസമാണെന്ന തരത്തിലുള്ള കമന്റുകൾ വന്നപ്പോഴാണ് സുബി പോസ്റ്റ് പിൻവലിച്ചത്.

നടിയുടെ കുറിപ്പ് ചുവടെ:

‘കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട… പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.’

Leave A Reply
error: Content is protected !!