ഭാവനക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ

ഭാവനക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ

ഭാവനയുടെ ജന്മദിനത്തില്‍ പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യര്‍. ‘എന്‍റെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ’ എന്നാണ് മഞ്ജു ഫേസ്പുക്കിൽ കുറിച്ചത്. ഒപ്പം ഭാവനയോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ഭാവന വിവാഹശേഷം ജീവിത പങ്കാളിയായ നവീനൊപ്പം ബാംഗ്ലൂരിലാണ് . ഈയിടെയായി മലയാളത്തിൽ സജീവമല്ലെങ്കിലും കന്നഡ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ 96 എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയായിരുന്നു ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്‍സ്‌പെക്റ്റര്‍ വിക്രം എന്ന ചിത്രമാണ് കന്നടയില്‍ അവസാനം റിലീസ് ചെയ്ത ഭാവന ചിത്രം.

2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കരസ്ഥമാക്കി. നമ്മളിലെ പ്രകടനത്തില്‍ തന്നെ ഭാവനക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിന് ശേഷം മലയാളം, തമിഴ്, കന്നഡ എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു ഭാവന.

Leave A Reply
error: Content is protected !!