കോവിഡ് രോഗികൾക്ക് ചികിത്സാ സഹായവുമായി മമ്മൂട്ടി

കോവിഡ് രോഗികൾക്ക് ചികിത്സാ സഹായവുമായി മമ്മൂട്ടി

കോവിഡ് രോഗികൾക്ക് ചികിത്സാ സഹായം നല്‍കി നടന്‍ മമ്മൂട്ടി. എറണാകുളം ജില്ലയിലെ
കോവിഡ് പോസിറ്റീവ് രോഗികള്‍ക്കുള്ള വൈറ്റമിന്‍ മരുന്നുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ മുതലായവ മമ്മൂട്ടി ഹൈബി ഈഡന് കൈമാറി.

അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് എം.പി മരുന്നുകള്‍ ഏറ്റുവാങ്ങിയത്‌. രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു. എറണാകുളം എം.പിയായ ഹൈബി ഈഡന്റെ നേതൃത്വത്തില്‍ നടക്കുന്ന മരുന്ന് വിതരണത്തിനാണ് താരത്തിന്‍റെ സഹായം ലഭിച്ചത്. 40 ദിവസത്തിനിടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് മരുന്നിന് വേണ്ടിയുള്ള ഹെല്‍പ് ഡെസ്‌ക്ക് ഹൈബി ഈഡന്‍ എം.പി.യുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ഹെല്‍പ്പ് ഡെസ്‌ക്കില്‍ വിളിച്ചാല്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്കാവശ്യമുള്ള മരുന്നുകള്‍ വീട്ടിലെത്തിക്കും. ഡോക്ടറുടെ സേവനം ലഭിക്കുന്ന ഡോക്ടർ ഓൺ കോൾ പദ്ധതിയും എം.പിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!