കൃതിക ഉദയനിധി സംവിധാനത്തിൽ നായകൻ കാളിദാസ്​ ജയറാം

കൃതിക ഉദയനിധി സംവിധാനത്തിൽ നായകൻ കാളിദാസ്​ ജയറാം

കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന സിനിമയിൽ കാളിദാസ് ജയറാം നായകനാകുന്നു. ചിത്രത്തിൽ താന്യ രവിചന്ദ്രൻ ആണ്​ നായിക. ഇതുവരെ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല.

കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങിലൂടെ ​ശ്രദ്ധേയയായ കൃതികയുടെ മൂന്നാമത്തെ സിനിമയാണിത്​.
റൈസ് ഈസ്റ്റ്‌ ക്രിയേഷൻസിന്‍റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത് .

മീൻ കുഴമ്പും മൺപാനയും, ഒരു പക്കാ കഥ, പാവ കഥകൾ, പുത്തം പുതു കാലൈയ് എന്നീ ചിത്രങ്ങൾക്ക് ശേഷം കാളിദാസ് ജയറാം സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് പ്രൊജക്റ്റായിരിക്കും ഇത്. തിമിരു പിടിച്ചവൻ, സമർ, കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളുടെ സിനിമറ്റോഗ്രാഫറായി പ്രവർത്തിച്ച റീചാർഡ് എം. നാഥനാണ് ഈ സിനിമയുടെ ഛായാഗ്രഹണം. കറുപ്പൻ, വൃന്ദാവനം എന്നീ ചിത്രങ്ങിളിലുടെ ശ്രദ്ധേയയാണ്​താന്യ രവിചന്ദ്രൻ.

Leave A Reply
error: Content is protected !!