സ്‌കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി മന്ത്രി സജി ചെറിയാൻ

സ്‌കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി മന്ത്രി  സജി ചെറിയാൻ

ആലപ്പുഴ: കോവിഡ് കാലത്ത് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ സ്‌കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമൊരുക്കി ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മണ്ഡലത്തിലെ ഏഴ് വിദ്യാർഥികൾ തങ്ങൾക്ക് ഓൺലൈൻ പഠനത്തിനുള്ള അസൗകര്യങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സ്മാർട്ട് ഫോൺ ലഭിക്കുന്നതിനുള്ള വഴി തുറന്നത്. മന്ത്രി വി. ശിവൻ കുട്ടി ചെങ്ങന്നൂർ എം.എൽ.എയായ മന്ത്രി സജി ചെറിയാനെ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം വിതരണത്തിനായി വിദ്യാഭ്യാസ മന്ത്രിയെ മന്ത്രി സജി ചെറിയാൽ ക്ഷണിച്ചു.

തുടർന്ന് മന്ത്രി വി. ശിവൻകുട്ടി ഞായറാഴ്ച്ച കൊഴുവല്ലൂരിലെ സജി ചെറിയാന്റെ വസതിയിൽ എത്തി മൊബൈൽ ഫോണുകൾ കുട്ടികൾക്ക് കൈമാറി. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം ഹേമലത എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!