വാ​ക്സി​ൻ ക്ഷാ​മം; മോ​ദി സ​ർ​ക്കാ​ർ ബ്ലൂ ​ടി​ക്കി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

വാ​ക്സി​ൻ ക്ഷാ​മം; മോ​ദി സ​ർ​ക്കാ​ർ ബ്ലൂ ​ടി​ക്കി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം പ്രതിസന്ധി സൃഷ്‌ടിക്കുമ്പോഴും കേന്ദ്ര സർക്കാർ പോരാട്ടം ട്വിറ്ററിന്റെ ബ്ളൂ ടിക്കിന് വേണ്ടിയെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ഉപരാഷ്ട്രപതി അടക്കമുള്ളവരുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് നീക്കംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശനം.ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അദ്ദേഹം പ്രതികരിച്ചത്.

“മോദി സർക്കാർ ബ്ളൂ ടിക്കിനായുള്ള പോരാട്ടത്തിൽ മുഴുകിയതിനാൽ വാക്‌സിൻ ആവശ്യമുള്ളവർ ആത്‌മനിർഭർ അഥവാ സ്വയം പര്യാപ്‌തരാവേണ്ടി വരും” രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Leave A Reply
error: Content is protected !!