കണ്ണൂർ ജില്ലയില്‍ 640 പേര്‍ക്ക് കൂടി കൊവിഡ്; 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 640 പേര്‍ക്ക് കൂടി കൊവിഡ്; 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ  ജില്ലയില്‍ ഞായറാഴ്ച 640 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 604 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 20 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗമുക്തി 856 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 146124 ആയി. ഇവരില്‍ 856 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 140511 ആയി. 667 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3821 പേര്‍ ചികിത്സയിലാണ്. വീടുകളില്‍ ചികിത്സയിലുള്ളത് 3739 പേര്‍ ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3739 പേര്‍ വീടുകളിലും ബാക്കി 82 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 18791 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18791 പേരാണ്. ഇതില്‍ 17801 പേര്‍ വീടുകളിലും 990 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1128468 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1127345 എണ്ണത്തിന്റെ ഫലം വന്നു. 1123 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave A Reply
error: Content is protected !!