അബൂദബിയിൽ വിസയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകൾക്ക്​ കോവിഡ്​ ഫലം നിർബന്ധമാക്കി

അബൂദബിയിൽ വിസയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകൾക്ക്​ കോവിഡ്​ ഫലം നിർബന്ധമാക്കി

അബൂദബിയിൽ മെഡിക്കൽ ടെസ്​റ്റിന്​  കോവിഡ്​ ഫലം നിർബന്ധമാക്കി .72 മണിക്കൂർ മുൻപെടുത്ത പരിശോധന ഫലമാണ്​ ഹാജരാക്കേണ്ടത്​. അബൂദബി ഹെൽത്ത്​ സർവീസ്​ കമ്പനിയായ സെഹയാണ്​ ഇക്കാര്യം അറിയിച്ചത്​. വിസ പുതുക്കുന്നവർക്കും പുതിയ വിസ എടുക്കുന്നവർക്കും ഇനി മുതൽ കോവിഡ്​ നെഗറ്റീവ്​ ഫലം വേണ്ടി വരും.

അതേസമയം അബൂദബിയിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്​റ്റർ ഡോസായി ഫൈസർ വാക്സിൻ കൂടി എടുക്കാമെന്ന് ആരോഗ്യവിഭാഗം അധികൃതരുടെ നിർദേശം. വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്ക് വേണമെങ്കിൽ ബൂസ്​റ്റർ ഡോസായി ഫൈസർ വാക്സിൻ സ്വീകരിക്കാം. മരുന്ന് സ്വീകരിക്കുന്ന വ്യക്തിയുടെയും പരിശോധിക്കുന്ന ഡോക്ടറുടെയും സമ്മതപത്രം ഹാജരാക്കിയാകും അബൂദബിയിൽ ഇത്തരത്തിൽ ബൂസ്​റ്റർ ഡോസ് നൽകുക. വാക്സിൻ കേന്ദ്രങ്ങളിൽ സൗജന്യമായി ഫൈസർ ബൂസ്​റ്റർ ഡോസായി നൽകാൻ സൗകര്യമേർപ്പെടുത്തി.

Leave A Reply
error: Content is protected !!