അന്റോണിയോ കോണ്ടെ ക്ലബ്ബ് വിടാൻ കാരണം പണം തന്നെ ഇന്റർമിലാൻ പ്രസിഡന്റ്

അന്റോണിയോ കോണ്ടെ ക്ലബ്ബ് വിടാൻ കാരണം പണം തന്നെ ഇന്റർമിലാൻ പ്രസിഡന്റ്

പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇറ്റാലിയൻ ലീഗ് കിരീടം ഇന്റർ മിലാൻ നേടിയതിന് തൊട്ടുപിന്നാലെ പരിശീലകൻ അന്റോണിയോ കൊണ്ടേ ക്ലബ്ബ് വിട്ടതിനുള്ള വിശദീകരണവുമായി ക്ലബ് പ്രസിഡന്റ് സ്റ്റീവൻ സാങ്ങ് രംഗത്തെത്തി,അന്റോണിയോ കോണ്ടെ ക്ലബ്ബ് വിടാൻ കാരണം പണം തന്നെയാണെന്ന് പ്രസിഡന്റ് പറഞ്ഞു.

കൊറോണ പാൻഡെമിക്കിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്റർ മിലാൻ. കിരീടം നേടിയെങ്കിലും കോസ്റ്റ് കട്ടിംഗിന്റെ ഭാഗമായി പല ഫസ്റ്റ് ഇലവൻ താരങ്ങളെയും വിൽക്കേണ്ടി വരും. ഇതിനോട് യോജിക്കാതെയാണ് അന്റോണിയോ കോണ്ടെ ക്ലബ്ബ് വിട്ടതെന്നും സാങ്ങ് സ്ഥിരികരിച്ചു. കോണ്ടെ ഇന്ററിനെ കിരീടത്തിലേക്ക് നയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് നഷ്ടം സഹിച്ചും ഈ സീസൺ പൂർത്തിയാക്കിയതെന്നും സാങ്ങ് കൂട്ടിച്ചേർത്തു. സ്പാലെറ്റിക്ക് പകരക്കാരനായി 2019 മെയിലാണ് മിലാനിലേക്ക് കോണ്ടെ എത്തുന്നത്. ഇന്ററിൽ 102 മത്സരങ്ങളിൽ നിന്നും 64 ജയങ്ങൾ നേടിയിട്ടുണ്ട് അന്റോണിയോ കൊണ്ടെ.

Leave A Reply
error: Content is protected !!