കെ. ​സു​ന്ദ​ര​യ്ക്ക് സു​ര​ക്ഷ ന​ൽ​കാ​ൻ പോ​ലീ​സ് തീ​രു​മാ​നിച്ചു

കെ. ​സു​ന്ദ​ര​യ്ക്ക് സു​ര​ക്ഷ ന​ൽ​കാ​ൻ പോ​ലീ​സ് തീ​രു​മാ​നിച്ചു

കാ​സ​ര്‍​ഗോ​ഡ്: മഞ്ചേശ്വരത്ത് മത്സരരംഗത്ത് നിന്ന് പിന്മാറാൻ ബി.ജെ.പി പണം നൽകിയെന്ന വെളിപ്പെടുത്തിയ കെ. ​സു​ന്ദ​ര​യ്ക്ക് സു​ര​ക്ഷ ന​ൽ​കാ​ൻ പോ​ലീ​സ് തീ​രു​മാ​നിച്ചു. ബി.ജെ.പി പണം നൽകിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന് ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദര നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സുരക്ഷ ഒരുക്കുന്നത്.

15 ല​ക്ഷം രൂ​പ ചോ​ദി​ച്ചി​രു​ന്ന​താ​യും ബി​ജെ​പി നേ​തൃ​ത്വം ര​ണ്ട​ര​ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും തന്നെന്നായിരുന്നു കെ. ​സു​ന്ദ​ര​ പറഞ്ഞത്. നാമനിർദേശ പത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണ്. എന്നാൽ ആരുടേയും സമ്മർദം മൂലമല്ല ആരോപണങ്ങൾ ഉന്നയിച്ചത്. പണം ചെലവായിപ്പോയതിനാൽ തിരികെ നൽകാനാവില്ലെന്നും സുന്ദര നേരത്തെ പറഞ്ഞിരുന്നു.

കെ. സുരേന്ദ്രനെതിരെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാനാർഥിയായിരുന്ന വി.വി രമേശൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതി ബദിയടുക്ക പൊലീസ് കൈമാറുകയും . കെ സുന്ദരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.

Leave A Reply
error: Content is protected !!