ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനേഷന്‍: രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചു

ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനേഷന്‍: രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചു

കാസർകോട്: ജില്ലയില്‍ 18 വയസ്സിനു മുകളിലുള്ള എല്ലാ ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ഉറപ്പു വരുത്തുന്നതിനായി പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രത്യേകം കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. പ്രത്യേക പരിഗണനയും ശ്രദ്ധയും വേണ്ട വിഭാഗം എന്ന നിലയ്ക്കാണ് ഭിന്നശേഷി ക്കാരെ പ്രത്യേക മുന്‍ഗണനാ വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ സജീകരിച്ച് വീടുകളിലോ പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളിലോ ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും.

ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ കേരള സാമൂഹ്യ സുരക്ഷാമിഷന്‍, കുടുംബശ്രീ മിഷന്‍, സമഗ്ര ശിക്ഷാ കേരള, അക്കര ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് രജിസ്‌ട്രേഷന്‍ യജ്ഞം ആരംഭിച്ചത്. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ പൂര്‍ര്‍ത്തിയാക്കിയതിന് ശേഷം സഹായ കേന്ദ്രങ്ങളുടെ സേവനം വിപുലീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാതല കോ ഒര്‍ഡിനേഷന്‍ കമ്മിറ്റി, ബ്ലോക്ക്, പഞ്ചായത്ത്തല കേ ഓര്‍ഡിനേഷന്‍ കമ്മിറ്റികളെ ബന്ധപ്പെടാം.

Leave A Reply
error: Content is protected !!