കനത്ത മഴ; ശ്രീലങ്കയിൽ 14 പേർ മരിച്ചു

കനത്ത മഴ; ശ്രീലങ്കയിൽ 14 പേർ മരിച്ചു

ശ്രീലങ്കയിൽ കനത്ത മഴയെ തുടർന്ന് 14 പേർ മരിച്ചു .രാജ്യത്ത് ഇതുവരെ 2,45,000 പേർക്കാണ് മഴക്കെടുതി ബാധിച്ചതെന്ന് അധികൃതർ അറിയിച്ചു. 15,658 പേരെ മാറ്റിപ്പാർപ്പിച്ചു. 800 വീടുകൾക്ക് മഴയിൽ കേടുപാടുകൾ സംഭവിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ഇടിമിന്നൽ ഉണ്ടാവാൻ ഇടയുണ്ടാവാമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!