കാസര്‍കോട് 423 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് 423 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് ജില്ലയില്‍ 423 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 536 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5507 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് മരണം 157 ആയി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22536 പേര്‍

വീടുകളില്‍ 21596 പേരും സ്ഥാപനങ്ങളില്‍ 940 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 22536 പേരാണ്. പുതിയതായി 1431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2638 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1530, ആന്റിജന്‍ 1094, ട്രൂനാറ്റ് 14). 740 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2668 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 522 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 536 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

74489 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 68402 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 19.4

Leave A Reply
error: Content is protected !!